തലമുറകളോളം പാര്‍ട്ടിയിലെ കുടുംബ ഭരണം ജനാധിപത്യത്തിന്  മോശം: കോണ്‍ഗ്രസിനെ പ്രഹരിച്ച് മോഡി


NOVEMBER 26, 2021, 12:32 PM IST

ന്യൂഡല്‍ഹി: തലമുറകളായി പാര്‍ട്ടിയെ നയിക്കുന്നത് ഒരു കുടുംബമാണെങ്കില്‍, അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

അടുത്തയാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി 14 പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിക്കുന്നതിനിടെ പാര്‍ലമെന്റിലെ ഭരണഘടനാ ദിന പരിപാടി ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ കോണ്‍ഗ്രസിനെതിരെ സമ്പൂര്‍ണ ആക്രമണം അഴിച്ചുവിട്ടത്.

'കുടുംബത്തിന് വേണ്ടി, കുടുംബത്തിന് വേണ്ടിയുള്ള പാര്‍ട്ടി... ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ? ഒരു കുടുംബം നിരവധി തലമുറകളായി ഒരു പാര്‍ട്ടി നടത്തുകയാണെങ്കില്‍, അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല,' പ്രധാനമന്ത്രി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Other News