ബൈഡന്‍ മോഡി കൂടിക്കാഴ്ച 24ന്; നാല് രാഷ്ട്ര തലവന്മാരുമായി അമേരിക്കയില്‍ ചര്‍ച്ച


SEPTEMBER 14, 2021, 9:00 AM IST

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച ഈ മാസം 24 ന് വാഷിംഗ്ടണില്‍ നടക്കും. വൈറ്റ് ഹൗസിലാണ് മോഡി ബൈഡന്‍ കൂടിക്കാഴ്ച.

 നാലു രാഷ്ട്ര ചര്‍ച്ചയ്ക്കുള്ള തീയതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ജപ്പാന്‍, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കും.

അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോപസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്.

ഈ മാസം 23 മുതല്‍ 25 വരെയാണ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ജോ ബൈഡന്‍ പ്രസിഡന്റ് ആയ ശേഷമുള്ള മോഡിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം മോഡി മടങ്ങും.

Other News