പുല്‍വാമ വേളയിൽ ​ മോദി ഡിസ്‌കവറി ചാനലിന്റെ ഷൂട്ടിംഗിൽ:പ്രതിപക്ഷ ആരോപണം വീണ്ടും ചർച്ചയാകുന്നു 


JULY 30, 2019, 1:19 AM IST

മും​ബൈ: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍​ രാ​ജ്യം വി​റ​ങ്ങ​ലി​ച്ചു​നി​ന്ന​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഷൂട്ടിംഗിലായായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം വീണ്ടും ചർച്ചയാകുന്നു.ഡി​സ്​​ക​വ​റി ചാ​ന​ലി​ലെ പരിപാടിക്കു​വേ​ണ്ടി​യാ​യി​രു​ന്നു​ മോദിയുടെ അ​ന്ന​ത്തെ കാ​ടു​ക​യ​റ്റം. 'മാ​ന്‍ വേ​ഴ്​​സ​സ്​ വൈ​ല്‍​ഡ്'​ എ​ന്ന പരമ്പര​യു​ടെ പ്ര​ത്യേ​ക എ​പ്പി​സോ​ഡി​ലാണ് പ്രധാനമന്ത്രി അന്ന് അ​ഭി​ന​യി​ച്ച​ത്.

മോ​ദി ഉ​ള്‍​പ്പെ​ട്ട എ​പ്പി​സോ​ഡ്​ ഓഗസ്റ്റ് 12ന്​ ​ഡി​സ്​​ക​വ​റി ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെയ്യുമെന്ന അ​വ​താ​ര​ക​ന്‍ ബി​യ​ര്‍ ഗ്രി​ല്‍സി​ന്റെ  ട്വീ​റ്റ്​ മോ​ദി പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ്​ കാ​ര്യം ലോ​ക​മ​റി​ഞ്ഞ​തും പുൽവാമ ഭീകരാക്രമണ വേളയിലെ കോൺഗ്രസ് ആരോപണം വീണ്ടും ചർച്ചയാകുന്നതും.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ര്‍​ബ​റ്റ്​ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. വ​ന്യ​ജീ​വി സം​ര​ക്ഷ​ണമാണ് പരിപാടിയുടെ  ഇ​തി​വൃ​ത്തം. 

'വ​ര്‍​ഷ​ങ്ങ​ളോ​ളം പ്ര​കൃ​തി​യോ​ട്​ അ​ടു​ത്തി​ട​പ​ഴ​കി, പ​ര്‍​വ​ത​ങ്ങ​ളി​ല്‍, കാ​ട്ടി​ല്‍ ജീ​വി​ച്ച​യാ​ളാ​ണ്​ ഞാൻ. അ​തി​ന്റെ സ്വാ​ധീ​നം ജീ​വി​ത​ത്തിലുടനീളമുണ്ട്.രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​പ്പു​റ​ത്തെ ജീ​വി​തം പ​റ​യു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​മോ എ​ന്ന് ആ​രാ​ഞ്ഞ​പ്പോ​ള്‍, താ​ല്‍​പ​ര്യം അ​റി​യി​ച്ചു' - മോ​ദി ട്വി​റ്റ​റി​ല്‍ ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, ഫെ​ബ്രു​വ​രി 14ന് ​പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഈ ​പ​രി​പാ​ടി​യു​ടെ ഷൂട്ടിംഗെന്ന വാ​ദം വീ​ണ്ടു​മു​യ​ര്‍​ത്തി കോ​​ണ്‍​ഗ്ര​സ്​ രം​ഗ​ത്തെ​ത്തി. പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ടും ഡി​സ്‌​ക​വ​റി​യു​ടെ ഷൂട്ടിംഗ്  ക​ഴി​ഞ്ഞ് മോ​ദി പൊ​തു​പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ച്ചി​രു​ന്നു. മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​മാ​ണ് ആ ​സ​മ​യ​ത്ത് വ​ന്ന​ത്. 

44 സി ആ​ര്‍ പി എ​ഫ് ജ​വാ​ന്മാ​ര്‍ പു​ല്‍വാ​മ​യി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യ​പ്പോ​ള്‍ മോ​ദി ഈ ​പ​രി​പാ​ടി​യു​ടെ ഷൂട്ടിംഗ് ​ ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ് കു​റ്റ​പ്പെ​ടു​ത്തി. പു​ല്‍വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞി​ട്ടും മോ​ദി ഷൂട്ടിംഗ് തു​ട​ര്‍​ന്നു.ട്രെ​യ്‌​ല​റി​ല്‍ മോ​ദി പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് -ഷ​മ ട്വീ​റ്റി​ല്‍ പ​റ​യു​ന്നു.മോദിയുടെ ഷൂട്ടിംഗ് സംബന്ധിച്ച്  ജനുവരി 16ന് തന്നെ ബിയര്‍ ഗ്രില്‍ ട്വിറ്ററിലൂടെ സൂചന നല്‍കിയിരുന്നു.

‘ഇന്ത്യയില്‍ നല്ലൊരു ദിവസമായിരുന്നു. വളരെ സ്‌പെഷ്യലായ ഒന്ന് ഷൂട്ട് ചെയ്യാന്‍ ഞാന്‍ അവിടെ ഒരിക്കല്‍ കൂടി വരികയാണ്.’ എന്നായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നെടുത്ത ഒരു സെല്‍ഫിയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇരു പോസ്റ്റുകളും പിന്നീട് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

Other News