മോഡി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾ മാത്രം: കനത്ത സുരക്ഷയില്‍ മഹാബലിപുരം, അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാകും


OCTOBER 11, 2019, 1:22 AM IST

ചെന്നൈ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വെള്ളിയാഴ്‌ച ചെന്നൈയിലെത്തും. മഹാബലിപുരത്ത് വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി - ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടി.

ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി ഷി ജിന്‍പിങ് ചെന്നൈയില്‍ എത്തിച്ചേരും. ജമ്മു കാശ്മീര്‍ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാടാണ് ചൈനയ്ക്ക്.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സുപ്രധാനമായ നീക്കങ്ങള്‍ ആ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകളും നടക്കും. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രമാണിച്ച്‌ മഹാബരിപുരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കാശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്താന്റെ  താത്പര്യത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.

ചൈന-പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അന്താരാഷ്ട്ര പ്രാദേശിക വിഷയങ്ങളില്‍ എന്തു മാറ്റമുണ്ടായാലും സൗഹൃദത്തില്‍ വിള്ളലുണ്ടാവില്ലെന്നും ജിന്‍പിങ്, ചൈനയിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഉറപ്പു നല്‍കിയതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Other News