കൃത്യസമയത്ത് ഓഫീസിലെത്തണം; വീട്ടിലിരുന്നുള്ള ജോലി വേണ്ട: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മോദി


JUNE 13, 2019, 12:07 PM IST

ന്യൂഡല്‍ഹി: മന്ത്രിസഭാ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിലിരുന്ന ജോലി ചെയ്യുന്ന നടപടി ഒഴിവാക്കി കൃത്യസമയത്ത് തന്നെ ഓഫീസിലെത്തണമെന്നാണ് മുഖ്യനിര്‍ദേശം. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിളിച്ചു ചേര്‍ത്ത ആദ്യ മന്ത്രിതല ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

കേന്ദ്ര സഹമന്ത്രിമാര്‍ക്കും പ്രാധാന്യം നല്‍കിയാവാണം മന്ത്രിമാര്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രധാന ഫയലുകള്‍ അവരുമായി കൂടി പങ്കുവച്ച് ജോലിയെടുക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തീരുമാനങ്ങള്‍ എടുക്കുന്നത് വേഗത്തിലാക്കും. സമയനിഷ്ഠ പാലിക്കണമെന്ന കാര്യം ഊന്നിപ്പറഞ്ഞ മോദി, കൃത്യസമയത്ത് ഓഫീസിലെത്തി മന്ത്രിസഭാ പുരോഗതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ കുറച്ചു സമയം ചെലവഴിക്കണമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാദിവസവും ഓഫീസിലെത്തണം. വീട്ടിലിരുന്ന ജോലി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി എംപിമാരുമായും ജനങ്ങളുമായും പരമാവധി സംവദിക്കാന്‍ ശ്രമിക്കണം. അതത് സംസ്ഥാനങ്ങളിലെ എംപിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തണമെന്നു എംപിമാരും മന്ത്രിമാരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചതായാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.


Other News