പ്രധാനമന്ത്രി മോഡി ഛോട്ടാരാജനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറല്‍


OCTOBER 9, 2019, 7:30 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി കുപ്രസിദ്ധ കുറ്റവാളി ഛോട്ടാരാജനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി തന്റെ പഴയ സുഹൃത്തിന് പാര്‍ട്ടി സീറ്റ് കൊടുക്കാനാഗ്രഹിക്കുന്നു എന്ന ക്യാപ്ഷനോടെ ഇറങ്ങിയ ചിത്രത്തിന് ഒരേ സമയം സ്വീകാര്യതയും തെറിവിളിയും ലഭിച്ചു.  ഫോട്ടോ വ്യാജമാണെന്ന് ആദ്യമേ ബിജെപി അനുയായികള്‍ ആദ്യമേ ഉറപ്പു പറഞ്ഞപ്പോള്‍ എതിര്‍ചേരിയിലെ അനുയായികള്‍ക്കിടയില്‍ ചിത്രത്തിന് വലിയ വരവേല്‍പാണ് ലഭിച്ചത്. 

അതേസമയം ഒരു പ്രമുഖ ചിത്രം നടത്തിയ പരിശോധനയില്‍ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ദേവേന്ദര്‍ വദേര എന്നയാളാണ് ചിത്രം ആദ്യമായി ഷെയര്‍ ചെയ്തിട്ടുള്ളത്. മോഡിയ്ക്കും ഛോട്ടാരാജനുമൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. പക്ഷെ ഇതെല്ലാം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Other News