മോഡിയുടെ ജന്മദിനം വൻ ആഘോഷമാക്കാൻ ബി ജെ പി:14 മുതൽ ജനസേവനവാരം 


AUGUST 29, 2019, 11:50 PM IST

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിഡിയുടെ അറുപത്തിയൊൻപതാം  ജന്മദിനമായ സെപ്റ്റംബര്‍ 17 വിപുലമായി ആഘോഷിക്കാന്‍ ബി ജെ പി തീരുമാനം. സെപ്റ്റംബര്‍ 14 മുതല്‍ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സേവ സപ്‌താഹ്  (ജനസേവന വാരം) ആയി ആഘോഷിക്കാന്‍ ബി ജെ പി ആഹ്വാനം ചെയ്‌തു.

സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് ജനസേവന വാരം.ഇതില്‍ മോഡിയുടെ ജന്മദിനമായ 17ന് വിപുലമായ ആഘോഷങ്ങളും പാര്‍ട്ടിയുടെ ആലോചനയിലുണ്ട്. 

രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് ജനസേവനത്തിലൂടെ ലോകനേതാക്കളില്‍ ഒരാളായി മോഡി മാറിയെന്ന പ്രതിച്‌ഛായ സൃഷ്‌ടിച്ച് പ്രചരിപ്പിക്കാനാണ് വമ്പൻ ജന്മദിനാഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്വന്തം മണ്ഡലമായ വാരണാസിയില്‍ ലളിതമായ ആഘോഷങ്ങളോടെയായിരുന്നു കഴിഞ്ഞവർഷം മോഡിയുടെ ജന്മദിനം കടന്നുപോയത്.1950 സെപ്റ്റംബര്‍ പതിനേഴിനു ദാമോദര്‍ദാസ് മുല്‍ചന്ദ് മോഡിയുടെയും ഹീരാബെന്‍ മോഡിയുടെയും ആറു മക്കളില്‍ മൂന്നാമത്തേതായി മെഹ്സാനയിലെ വാദ്‌നഗറിലാണ് മോഡിയുടെ ജനനം. 

 

Other News