ജമ്മുകാശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു


AUGUST 5, 2019, 6:36 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിന്  പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി  കൂടുതല്‍ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. കരസേനയും വ്യോമസേനയും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. 

 ഉത്തര്‍ പ്രദേശ്, ഒഡീഷ, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നായി ഏകദേശം എണ്ണായിരത്തോളം സൈനികരെയാണ് പുതിയതായി ജമ്മു കശ്മീരിലെത്തിച്ചിട്ടുള്ളത്. നേരത്തെ ഘട്ടം ഘട്ടമായി ജമ്മുവിലേയ്ക്ക് കേന്ദ്രം കൂടുതല്‍ സൈന്യത്തെ എത്തിച്ചിരുന്നു. അതില്‍ അവസാനത്തേതാണ് ഇപ്പോള്‍ വിന്യസിച്ചിട്ടുള്ള 8000 സൈനികര്‍.കൂടാതെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജിവ് ഭട്‌നാര്‍ ജമ്മുവില്‍ ക്യാമ്പുചെയ്യുന്നുണ്ട്. കരസേനാ മേധാവിയും യാത്രകള്‍ റദ്ദാക്കി ഡല്‍ഹിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച രാവിലെ ഒപ്പുവെച്ചിരുന്നു. തുടര്‍ന്ന ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നഷ്ടമാവുകയും ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.

Other News