പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫോട്ടോ സെഷനിടെ എം പി കുഴഞ്ഞുവീണു


SEPTEMBER 19, 2023, 6:38 PM IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ഫോട്ടോ സെഷനിടെ എം പി കുഴഞ്ഞുവീണു. ബി ജെ പി എം പി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞുവീണത്.

ഗുജറാത്തില്‍നിന്നുള്ള രാജ്യസഭ എം പിയാണ് നര്‍ഹരി അമിന്‍. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്ക്കുമ്പോഴായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഫോട്ടോ സെഷന്‍. പഴയ മന്ദിരത്തിലെ ഈ ചടങ്ങ് വികാര നിര്‍ഭര നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെ വച്ചാണ്. നാലായിരം നിയമങ്ങള്‍ ഈ മന്ദിരത്തില്‍ നിര്‍മിച്ചുവെന്നും വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News