എംപിമാരുടെ സത്യ പ്രതിജ്ഞ: വീരേന്ദ്രകുമാറിനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തു


JUNE 11, 2019, 2:13 PM IST

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി വീരേന്ദ്ര കുമാര്‍ എംപിയെ തെരഞ്ഞെടുത്തു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ് വീരേന്ദ്ര കുമാര്‍.

ഏഴ് തവണയാണ് വീരേന്ദ്ര കുമാര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ മധ്യപ്രദേശിലെ സാഗര്‍ മണ്ഡലത്തില്‍നിന്നും മൂന്ന് തവണ തിക്കാംഗഡ് മണ്ഡലത്തില്‍നിന്നുമാണ് വീരേന്ദ്ര കുമാര്‍ വിജയിച്ചത്.

പതിനേഴാം ലോക്‌സഭയിലെ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ ലോക്‌സഭയുടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകളും പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സമ്മേളനം ഈ മാസം 17നാണ് ആരംഭിക്കുന്നത്. ജൂലൈ 26 വരെയാണ് സമ്മേളനം . 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 20ന് രാഷ്ട്രപതി നയപ്രഖ്യാപനം നടത്തും. ജൂലൈ അഞ്ചിനാണ് പൊതു ബജറ്റ്.

Other News