നരേന്ദ്ര മോദിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും കൂടിക്കാഴ്ച നടത്തി


JUNE 28, 2022, 9:54 PM IST

അബുദാബി: ഏകദിന സന്ദര്‍ശനത്തിന് യു എ ഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദിയുടെ നാലാമത്തെ യു എ ഇ സന്ദര്‍ശനമാണിത്. 

മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദി യു എ ഇയിലെത്തിയത്. ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് മോദി യു എ ഇയിലെത്തിയത്. 

മുഹമ്മദ് നബിയെ കുറിച്ച് ബി ജെ പി വക്താവായിരുന്ന നുപൂര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രകടിപ്പിച്ച കടുത്ത അതൃപ്തി തണുപ്പിക്കാനാണ് മോദിയുടെ യു എ ഇ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി വക്താവിന്റെ പ്രസ്താവനയില്‍ ഖത്തറും കുവൈത്തും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും യു എ ഇയും സൗദി അറേബ്യയും പ്രസ്താവനയെ അപലപിക്കുകയും ചെയ്തിരുന്നു.

Other News