വാട്‌സ് ആപ് ചാനല്‍ ആരംഭിച്ച് നരേന്ദ്ര മോഡി


SEPTEMBER 19, 2023, 10:18 PM IST

ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ പുതിയ വാട്‌സ് ആപ് ചാനല്‍ ആരംഭിച്ചതായി എക്‌സ് പ്ലാറ്റ് ഫോമില്‍ അദ്ദേഹം കുറിച്ചു. 

വാട്സ്ആപ്പ് കമ്യൂണിറ്റിയില്‍ ചേരുന്നതില്‍ താന്‍ ആവേശഭരിതനാണ്. നാം തമ്മിലുള്ള നിരന്തരമായ സമ്പര്‍ക്കത്തിന്റെ പാതയില്‍ ഇതു പുതിയ ചുവടുവയ്പ്പായിരിക്കുമെന്നും മോഡി കുറിച്ചു. 

പുതിയ പാര്‍ലമെന്റില്‍ ഇരിക്കുന്ന ചിത്രമാണ് ചാനലില്‍ ആദ്യമായി മോഡി പങ്കുവച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഫീച്ചറാണ് ചാനലിലൂടെ വാട്‌സ് ആപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. അഡ്മിനു മാത്രമേ ഇതിലൂടെ സന്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കൂ. ഇന്ത്യയടക്കം 150 രാജ്യങ്ങളിലാണ് ഈ അപ്‌ഡേഷന്‍ ലഭ്യമായിട്ടുള്ളത്.

Other News