അറബിക്കടലില്‍ തകര്‍ന്നുവീണ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വൈമാനികനായി തിരച്ചില്‍


NOVEMBER 27, 2020, 11:26 PM IST

ന്യൂഡല്‍ഹി:പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വൈമാനികനായി തിരച്ചില്‍ തുടരുന്നാതായി നാവിക സേന അറിയിച്ചു.

അറബിക്കടലില്‍ ഐ.എന്‍.എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പൈലറ്റുമാരാണ് അപകടത്തില്‍പ്പെട്ടിരുന്നത്. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി.കാണാതായ കമാണ്ടര്‍ പൈലറ്റ് നിഷാന്ത് സിംഗിനായി തിരച്ചില്‍ തുടരുകയാണ്.'മിഗ് 29-കെ പരിശീലന യുദ്ധവിമാനം നവംബര്‍ 26ന് വൈകിട്ട് ആറ് മണിയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഒരു പൈലറ്റ് സുരക്ഷിതമായി സുഖം പ്രാപിച്ചുവരുന്നു. മറ്റൊരു കമാണ്ടര്‍പൈലറ്റ് നിഷാന്ത് സിംഗിനായി വായു ഉപരിതല തിരച്ചില്‍ തുടരുകയാണ്.' നാവിക സേന വക്താവ് ട്വീറ്റ് ചെയ്തു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നാവിക സേന വ്യക്തമാക്കി. നിഷാന്തിനെ കാണാതായി ഒരു ദിവസം പിന്നിടുമ്പോഴും അദ്ദേഹം സുരക്ഷിതനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Other News