രാജ്യത്ത് കോവിഡ് സ്ഥിതി രൂക്ഷം; പല നഗരങ്ങളിലും രാത്രികാല കര്‍ഫ്യു 


NOVEMBER 21, 2020, 10:45 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. നവരാത്രി ആഘോഷങ്ങളെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച രോഗവ്യാപനം തടയുന്നതിന് ഭാഗമായി ചില സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിനായി മെഡിക്കല്‍ സംഘങ്ങളെ  അയക്കാന്‍ കേന്ദ്രസര്‍ക്കാരും  തീരുമാനിച്ചിട്ടുണ്ട്.

ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

അതേസമയം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ചെയ്യനാകുമെന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടുമാസത്തിനുള്ളില്‍ വാക്സിന്‍ വിതരണം ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നു വിതരണത്തിന് തയാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പൂനെ  സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.

Other News