നിര്‍ഭയ കേസില്‍ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി


JANUARY 14, 2020, 4:06 PM IST

ന്യൂഡല്‍ഹി:   നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്.

ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ എഫ് നരിമാന്‍, അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക ഭൂഷണ്‍ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തില്‍ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.

വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം .ശിക്ഷാ തിയതി തിരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിരിക്ഷണവുമാണ് ജയിലില്‍ പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News