രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്  വെള്ളിയാഴ്ച


JULY 4, 2019, 12:47 PM IST

രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. പ്രതിമാസ വരുമാനക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഉയര്‍ത്തുക, വ്യക്തികളുടെ ദീര്‍ഘകാല മൂലധന നിക്ഷേപങ്ങളില്‍ നിന്നുളള വരുമാനത്തിന്മേലുള്ള നികുതി നിരക്കില്‍ ഇളവ് അനുവദിക്കുക, ധനമേഖലക്കും ഉത്പാദന മേഖലയ്ക്കും ഊര്‍ജം പകരാനുള്ള നടപടികള്‍ പ്രഖ്യാപിക്കുക എന്നിവയാണ് ധനമന്ത്രിയില്‍ നിന്ന് പ്രതീക്ഷയ്ക്കുന്നത്.
കോര്‍പ്പറേറ്റ് മേഖല കോര്‍പറേറ്റ് നികുതി നിരക്കുകളില്‍ ഇളവ് പ്രതീക്ഷിക്കുന്നു. രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന പ്രത്യക്ഷ നികുതി കോഡ് എങ്ങിനെയാവും നടപ്പാക്കുക എന്നതിനെ കുറിച്ച് ധനമന്ത്രിയില്‍ നിന്ന് അവര്‍ ഒരു വിശദീകരണവും പ്രതീക്ഷിക്കുന്നു.

Other News