പി.എം.സി ബാങ്ക് തട്ടിപ്പ്: പിടിച്ചടുത്ത സ്വത്തുക്കള്‍ ആര്‍.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി


DECEMBER 2, 2019, 3:24 PM IST

ന്യൂഡല്‍ഹി: പി.എം.സി ബാങ്കിലെ തട്ടിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഉടമകളുടെ സ്വത്തുക്കള്‍ ആര്‍.ബി.ഐക്ക് കൈമാറുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലോക്‌സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സ്വത്തുക്കള്‍ ലേലം ചെയ്ത് ബാങ്കിെന്റ ഉപഭോക്താകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും അവര്‍ പറഞ്ഞു.

പി.എം.സി ബാങ്കിലെ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയതോടെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ കഴിയാവുന്ന സാഹചര്യമാണ്? നിലവിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ വ്യക്?തമാക്കി. എന്നാല്‍, എത്ര പേര്‍ മുഴുവന്‍ തുകയും പിന്‍വലിച്ചുവെന്ന്? ധനമ?ന്ത്രി അറിയിച്ചിട്ടില്ല.

പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപിക്കുന്നു. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റ പ്രവര്‍ത്തനം ആര്‍.ബി.ഐ മരവിപ്പിക്കുകയായിരുന്നു.

Other News