പൗരത്വ ഭേദഗതിയില്‍ സുപ്രിംകോടതി സ്റ്റേ ഇല്ല; രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കും


JANUARY 22, 2020, 12:31 PM IST

ന്യൂഡല്‍ഹി:  അസം, ത്രിപുര സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ സുപ്രീം കോടതി പ്രത്യേകം പരിഗണിക്കും . ബാക്കിയുള്ളവ വേറേ ഹര്‍ജിയായി പരിഗണിക്കുന്നു.  രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കും.

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.  പൗരത്വ നിയമം സ്റ്റേ ചെയ്യുകയോ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയോ ചെയ്തില്ല.നാലാഴ്ചയ്ക്കകം ഹര്‍ജികളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ആദ്യം എല്ലാ ഹര്‍ജികളിലും കേന്ദ്രത്തിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല.അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ അനുഭവപ്പെട്ടത്.വന്‍തിരക്ക് അനുഭവപ്പെട്ടതില്‍ അറ്റോര്‍ണി ജനറലും കപില്‍ സിബലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിയിരുന്നില്ല.കൂടുതല്‍ സമയം നേടാനുള്ള തന്ത്രമായി എതിര്‍ കക്ഷികള്‍ ഇതിനെ വിലയിരുത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമവും ഒപ്പം ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും ഹര്‍ജികള്‍ക്കൊപ്പം എത്തിയിരുന്നു.പൗരത്വ നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബലിന്റെ വാദത്തെ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തു.

Other News