ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി


MAY 22, 2020, 9:45 PM IST

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ ഇന്ത്യക്കാരുടെ ഒ സി ഐ കാര്‍ഡുകള്‍ കൈവശമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഇതില്‍ ഉള്‍പ്പെടും. കുടുംബത്തിലെ മരണം പോലുല്‌ള അത്യാഹിതങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒ സി ഐ കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

വന്ദേ ഭാരത് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിലേക്ക് വ്യാപിപ്പിച്ച മന്ത്രാലയം മെയ് 16ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ 47 രാജ്യങ്ങളില്‍ നിന്നായി 160ലധികം വിമാനങ്ങളില്‍ 32,000 പൗരന്മാരെയാണ് ഇന്ത്യയിലെത്തിച്ചതെന്ന് അറിയിച്ചു. 

സ്വന്തം രാജ്യത്തേക്ക് പോകാന്‍ കാത്തിരിക്കുന്ന നിരവധി വിഭാഗങ്ങളിലൊന്നാണ് ഒ സി ഐ കാര്‍ഡ് ഉടമകള്‍. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Other News