ഫൈനലിൽ കാലിടറി സി​ന്ധു​; യ​മാ​ഗൂ​ച്ചി​ക്ക് ഇ​ന്തോ​നേ​ഷ്യൻ ഓ​പ്പ​ണ്‍ കി​രീ​ടം


JULY 22, 2019, 3:39 AM IST

ജ​ക്കാ​ര്‍​ത്ത: സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്തോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ ബാഡ്‌മിന്റൺ ഫൈ​ന​ലി​നി​റ​ങ്ങി​യ പി.​വി.​സി​ന്ധു​വി​ന് നിരാശ.ഫൈ​ന​ലി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മുകൾക്ക്  ജപ്പാന്‍റെ അകാനെ യ​മാ​ഗൂ​ച്ചി സി​ന്ധു​വി​നെ ത​ക​ര്‍​ത്തു.സ്കോ​ര്‍: 21-15, 21-16

ആ​ദ്യ ഗെ​യി​മി​ല്‍ അ​കാ​നെ മൂന്ന് പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് അ​ഞ്ച് തു​ട​ര്‍ പോ​യി​ന്‍റു​ക​ള്‍ നേ​ടി സി​ന്ധു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​താ​ണ്. ഇ​ട​വേ​ളയിലും സി​ന്ധു ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ല്‍. 

എ​ന്നാ​ല്‍ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​ന്ധു​വി​നെ കാഴ്‌ചക്കാ​രി​യാ​ക്കി മാറ്റുകയായിരുന്നു ജാ​പ്പ​നീ​സ് താ​രം. 14-13ന് ​ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന സി​ന്ധു​വി​നെ​തി​രെ അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍ നേ​ടി 18-14ന് ​ലീ​ഡും പി​ന്നീ​ട് 21-15ന് ​ആ​ദ്യ ഗെ​യി​മും അ​കാ​നെ സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഗെ​യി​മി​ല്‍ സി​ന്ധു​വി​ന് തൊ​ട്ട​തെ​ല്ലാം പി​ഴച്ചു. ഒ​രി​ക്ക​ല്‍ മാ​ത്രം 4-4ന് ​ഒ​പ്പ​മെ​ത്തി​യതൊ​ഴി​ച്ചാ​ല്‍ അ​കാ​നെ​യു​ടെ മു​ന്നി​ല്‍ സി​ന്ധു വിന് പിടിച്ചുനിൽക്കാനായില്ല.വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​യ അ​കാ​നെയെ ര​ണ്ടാം ഗെ​യി​മി​ല്‍ ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും പി​ന്നി​ലാ​ക്കാ​ന്‍ സി​ന്ധു​വി​ന് സാ​ധി​ച്ചി​ല്ല.

2019ലെ സിന്ധുവിന്‍റെ ആദ്യ ഫൈനല്‍ മത്സരമായിരുന്നു ഇന്തോനേഷ്യന്‍ ഓപ്പണിലേത്. ഈ മാസം  അവസാനം ജപ്പാന്‍ ഓപ്പണിലും അടുത്തമാസം തായ്‌ലൻഡ് ഓപ്പണിലും സിന്ധു മത്സരിക്കും.

Other News