ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്ഥാന്‍ നീക്കി


JULY 16, 2019, 12:11 PM IST

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്ഥാന്‍ നീക്കി. വ്യോമപാത ഉപയോഗിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.

ബാാക്കോട്ട് ആക്രമണത്തോടെയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.ഫെബ്രുവരി 26 ന് ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍ വ്യോമ പാതയില്‍ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.41  ഓടെയാണ് വിലക്ക് പിന്‍വലിച്ച് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടച്ചത്.

വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് ഏകദേശം 550 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിരുന്നു. ഇതില്‍ എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കനത്ത നഷ്ടമുണ്ടായതോടെ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Other News