പാക് നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സേന പുറത്തുവിട്ടു


SEPTEMBER 10, 2019, 11:32 AM IST

ന്യൂഡല്‍ഹി: സൈനികരും തീവ്രവാദികളും അടങ്ങുന്ന പാക് നുഴഞ്ഞുകയറ്റക്കാരുടെ ദൗത്യം ഇന്ത്യന്‍സേന തകര്‍ത്തതിന്റെ തെളിവുകള്‍ പുറത്തുവന്നു.

ജമ്മു കശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരന്‍ സെക്ടര്‍ വഴി നുഴഞ്ഞു കയറാനുള്ള പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ശ്രമം പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത്.

പാക് സേനാംഗങ്ങളും തീവ്രവാദികളും ഉള്‍പ്പെടുന്നതാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്നാണ് കരുതപ്പെടുന്നത്. മേഖലയിലെ ഇന്ത്യയുടെ തെരച്ചില്‍ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച പാക് സേന, ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ നാലോളം മൃതശരീരങ്ങള്‍ കാണാനാകുന്നുണ്ട്. ഇത് പാക് നുഴഞ്ഞു കയറ്റാക്കാരുടെതാണെന്നാണ് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടക്കാനുള്ള ഒരു പരാജയശ്രമത്തിനിടെ ഏഴോളം നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

#WATCH: Indian Army foiled an infiltration attempt by a Pakistani BAT(Border Action Team) squad along the Line of Control in Keran Sector of Kupwara in the 1st week of Aug. Bodies of eliminated Pakistani Army regulars/terrorists along with equipment seen in video.#JammuAndKashmir pic.twitter.com/kXKsJskVs0

— ANI (@ANI) September 9, 2019 " target="_blank">വീഡിയോ ദൃശ്യങ്ങള്‍

കൊല്ലപ്പെട്ടവരില്‍ നിന്ന് സ്‌നിപ്പര്‍ റൈഫിള്‍, സ്‌ഫോടക വസ്തുക്കള്‍, പാക് നിര്‍മ്മിത കുഴിബോംബുകള്‍ എന്നിവയടക്കം കണ്ടെടുത്തിരുന്നു.പാകിസ്ഥാന്‍ ആര്‍മി സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകള്‍ അല്ലെങ്കില്‍ തീവ്രവാദികള്‍ ആയ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയുടെ ആര്‍മി പോസ്റ്റിന് വളരെ അടുത്ത് കണ്ടെത്തിയിരുന്നുവെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ജൂലൈ 31 നും ആഗസ്റ്റ് 1 നും ഇടയ്ക്കാണ് ഇവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യ കര്‍മ്മങ്ങള്‍ക്കായി തിരികെ കൊണ്ടു പോകാന്‍ പാക് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വെള്ളപ്പതാകയുമായി വന്ന് മൃതദേഹങ്ങള്‍ കൊണ്ടു പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.