പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ; കറാച്ചിയിൽ നിന്ന് മിസൈൽ പരീക്ഷിച്ചു


AUGUST 29, 2019, 5:11 PM IST

ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധം നടക്കുമെന്ന് പാക് റെയിൽവേ മന്ത്രിയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ മിസൈൽപരീക്ഷണം നടത്തിയതായി റിപ്പോർട്ട് . കറാച്ചിയിൽ നിന്ന് പാക്കിസ്ഥാൻ മിസൈൽ പരീക്ഷിച്ചെന്നാണ് റിപ്പോർട്ട് . പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചിത്രങ്ങൾ സഹിതമാണ് മിസൈൽ പരീക്ഷണത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. 290 കിലോമീറ്റർ ദൂരപരിധിയുള്ള ബാലസ്റ്റിക് മിസൈലാണ് പാക്കിസ്ഥാൻ വിക്ഷേപിച്ചതെന്നും ഗഫൂർ വ്യക്തമാക്കി. കറാച്ചിക്കു സമീപം സോൻമിയാനിയിൽ നിന്നാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പടയുള്ളവർ മിസൈൽ വിക്ഷേപണത്തിനു പിന്നാല സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ബുധനാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്ന് പാക് റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് വ്യക്തമാക്കിയത്.ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിട്ടത്. നേരത്തെ, കറാച്ചിക്ക് സമീപം മിസൈൽ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്ഥാൻ നോട്ടാം മുന്നറിയിപ്പ് നൽകിയതായി എഎൻഐയും റിപ്പോർട്ട് ചെയ്തിരുന്നു. വൈമാനികർക്കും നാവികർക്കുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Other News