2000ത്തിലേറെ  സൈനികരെ വിന്യസിച്ചു:അതിർത്തിയിൽ കടുത്ത പാക് പ്രകോപനം


SEPTEMBER 5, 2019, 9:09 PM IST

ന്യൂഡൽഹി:അതിർത്തിയിൽ പാകിസ്‌താന്റെ അത്യന്തം പ്രകോപനപരമായ സൈനിക നീക്കം.പാക് അധീന കാശ്‌മീരിന് സമീപം ബാഖ് ആൻഡ് കോത്‌ലി സെക്‌റ്ററിൽ പാകിസ്‌താൻ രണ്ടായിരത്തിലേറെ അംഗങ്ങളുള്ള സൈനികവ്യൂഹത്തെ വിന്യസിച്ചു.

നിയന്ത്രണ രേഖയ്ക്ക് 30 കിലോമീറ്റർ വരെ അകലത്തിൽ പാക് സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന . ഇന്ത്യൻ സൈന്യം പാക് സൈനിക വിന്യാസം കർശനമായി നിരീക്ഷിച്ചുവരികയാണ്.

ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലെന്ന വാദമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം പാക് സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് സൈനിക വിന്യാസം.

Other News