സംഝോത എക്‌സ്‌പ്രസ്‌ പാകിസ്ഥാൻ നിർത്തി


AUGUST 9, 2019, 2:39 AM IST

ഇസ്‌ലാമാബാദ്:ന്യൂഡൽഹിയെയും ലാഹോറിനെയും ബന്ധിപ്പിക്കുന്ന സംഝോത എക്‌സ്‌പ്രസിന്റെ സർവീസ്‌ പാകിസ്ഥാൻ നിർത്തി. പാക്‌ റെയിൽമന്ത്രി ഷെയ്‌ഖ്‌ റഷീദാണ് ഇക്കാര്യം അറിയിച്ചത്‌. 

വാഗാ അതിർത്തിയിലാണ്‌ വ്യാഴാഴ്‌ച സംഝോത സർവീസ്‌ അവസാനിപ്പിച്ചത്‌. തുടർന്ന്‌ ഇന്ത്യയിൽനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിൽ ട്രെയിൻ വാഗയിൽനിന്ന്‌ പഞ്ചാബിലെ അട്ടാരിയിലേക്ക്‌ എത്തിച്ചു. 

1971ലെ ഇന്ത്യ–-പാക്‌ യുദ്ധത്തിന്‌ അന്ത്യംകുറിച്ചുള്ള സിംല ഉടമ്പടിയെ തുടർന്ന്‌ 1976 ജൂലൈ 22നാണ്‌ ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ച്‌ സംഝോത എക്‌സ്‌പ്രസ്‌ ഓടിത്തുടങ്ങിയത്‌.  പലഘട്ടങ്ങളിലും സർവീസ്‌ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Other News