ഇഷ്ടമില്ലാത്ത പ്രണയ ബന്ധം: മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി ഗംഗയിലൊഴുക്കി


JULY 7, 2019, 1:09 PM IST

മാല്‍ഡ (പശ്ചിമ ബംഗാള്‍): ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറുകാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി ഗംഗയില്‍ തള്ളി. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക്    അയല്‍ ഗ്രാമത്തിലെ യുവാവുമായി ഉണ്ടായിരുന്ന പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ദുരഭിമാനക്കൊലയാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് ധിരന്‍ മൊന്ദാല്‍, ഭാര്യ സുമതി മൊന്ദാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഗംഗയിലേക്ക് വലിച്ചെറിയുകയായിരുന്നു.മഹേന്ദ്രതോല സ്വദേശിയാണ് ഇവര്‍. തൊട്ടടുത്ത ഗ്രാമത്തിലെ അചിന്ത്യ മൊന്ദാലുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെതിരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Other News