കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു


JANUARY 26, 2021, 5:22 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. കശ്മീരിലെ കഠുവ ജില്ലയിലെ ലഖാന്‍പൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.തിങ്കള്‍ വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എച്ച്എല്‍എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. അപകടകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Other News