ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് പരിഭ്രാന്തി പരത്തി. ചണ്ഡീഗഡില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയതായിരുന്നു വിമാനം.
ലാന്റ് ചെയ്യാന്‍ റണ്‍വേയില്‍ വീലുകള്‍ സ്പര്‍ശിച്ചതിന് പിന്നാലെ വിമാനം ഉയരുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ലാന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിലെ പ്രശ്‌നമാണ് കുഴപ്പത്തിന് കാരണമെന്നാണ് പറയുന്നത്. ലാന്റ് ചെയ്യാന്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാതിരുന്നതാണ് വിമാനം പറയുന്നയരാന്‍ കാരണമത്രെ. ഇതേതുടര്‍ന്ന് ഡി ജി സി എയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും യാത്രക്കാര്‍ പരാതി നല്‍കി.