പ്രധാനമന്ത്രി മോഡി കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു


APRIL 8, 2021, 7:51 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ബുധനാഴ്ച വൈറസ് ബാധിതരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന റെക്കോര്‍ഡ് രേഖപ്പെടുത്തി. 1,26,287 പേര്‍ക്കാണ് ഒരുദിവസം അണുബാധയുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 685 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ 4 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്ക് 713 ആണ്.ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ഇന്ന് രാവിലെയാണ് നരേന്ദ്രമോഡി വാക്‌സിനേഷന്‍ കുത്തിവയ്പ് എടുത്തത്.

കോവിഡിനെ പാരജയപ്പെടുത്താനുള്ള ഏറ്റവും ചെറിയ വഴികളിലൊന്ന് വാക്‌സിന്‍ സ്വീകരിക്കലാണെന്നും അര്‍ഹരായവര്‍ക്ക് വൈകാതെ വാക്‌സിന്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Other News