എട്ട് കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി 17,100 കോടി രൂപ അയച്ചു


AUGUST 9, 2020, 12:45 PM IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറി. പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തുക കൈമാറിയത്. 

2018 ല്‍ ആരംഭിച്ച പദ്ധതിയുടെ ആറാം തവണയുടെ ഭാഗമായിരുന്നു ഈ തുക. പദ്ധതിയുടെ ഭാഗമായി 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ക്യാഷ് ബെനിഫിറ്റ് നല്‍കിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.

'പിഎം-കിസാന്‍ സമന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മീഷനോ ഇല്ല, ഇത് നേരിട്ട് കര്‍ഷകരിലേക്ക് പോയി. പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ ഞാന്‍ സംതൃപ്തനാണ്,' കര്‍ഷകര്‍ക്കായി ധനസഹായം ഏര്‍പ്പെടുത്തുന്നതിനിടെ പ്രധാനമന്ത്രി മോഡി പറഞ്ഞു.

ഒരു ലക്ഷം കോടി രൂപയുടെ മൂലധനമുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് കര്‍ഷകരും സഹകരണ സംഘങ്ങളും ജനങ്ങളും പങ്കെടുത്തു. വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികളായ കോള്‍ഡ് സ്റ്റോറേജ്, കളക്ഷന്‍ സെന്ററുകള്‍, പ്രോസസ്സിംഗ് യൂണിറ്റുകള്‍ മുതലായവ സൃഷ്ടിക്കുന്നതിനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഈ ആസ്തികള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കും, കാരണം അവര്‍ക്ക് സംഭരിക്കാന്‍ കഴിയും. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും, പാഴാക്കല്‍ കുറയ്ക്കാനും, പ്രോസസ്സിംഗും മൂല്യവര്‍ദ്ധനവും വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പിഎം-കിസാന്‍ പദ്ധതി പ്രകാരം, ഓരോ കര്‍ഷകനും പ്രതിവര്‍ഷം 6,000 രൂപ വരെ കുറഞ്ഞ വരുമാന പിന്തുണയായി ലഭിക്കുന്നു. ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ ധനസഹായം നല്‍കുന്നു.

2018 ഡിസംബറില്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി പദ്ധതി (പിഎം-കിസാന്‍) പദ്ധതി 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

Other News