പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും


OCTOBER 22, 2021, 8:07 AM IST

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ചൈനയ്ക്ക് ശേഷം നൂറുകോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ ചരിത്രമെഴുതി ഒരു ദിവസം കഴിഞ്ഞാണ് പ്രഖ്യാപനം.

'പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും,' അദ്ദേഹത്തിന്റെ ഓഫീസ് ഒറ്റവരി ട്വീറ്റില്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യാത്രയെ 'ഉത്കണ്ഠയില്‍ നിന്ന് ഉറപ്പോടെയുള്ള' യാത്രയെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം വിശേഷിപ്പിച്ചിച്ചിരുന്നു. ഇത് രാജ്യത്തെ ശക്തമാക്കാന്‍ സഹായിച്ചു, 'അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനുള്ള വിവിധ ശ്രമങ്ങള്‍' ഉണ്ടായിരുന്നിട്ടും പ്രതിരോധ കുത്തിവയ്പ്പുകളില്‍ വിശ്വാസം നല്‍കി വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് പലരും സംശയിച്ചിട്ടും ഒന്‍പത് മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ രാജ്യം 100 കോടി വാക്‌സിനേഷന്‍ നാഴികക്കല്ലിലെത്തിയതിന് തൊട്ടുപിന്നാലെ, രാജ്യം ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. ഇന്ത്യന്‍ ശാസ്ത്രത്തിന്റെയും സംരംഭത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ മനോഭാവത്തിന്റെയും വിജയമാണ് ഈ നാഴികക്കല്ല്, അദ്ദേഹം പറഞ്ഞു.

പിന്നീട് ന്യൂഡല്‍ഹിയിലെ എയിംസ് ക്യാമ്പസില്‍ ഒരു പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു, 'ഈ ദിവസം 2021 ഒക്ടോബര്‍ 21, ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ 100 കോടി വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിക്കെതിരെ പോരാടുക, രാജ്യത്ത് ഇപ്പോള്‍ 100 കോടി വാക്‌സിന്‍ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചമുണ്ട്. ഈ നേട്ടം ഇന്ത്യയുടേതാണ്, ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Other News