ട്രെയിന്‍ ദുരന്തത്തിലെ കുറ്റക്കാരെ കര്‍ക്കശമായി ശിക്ഷിക്കും-പ്രധാനമന്ത്രി


JUNE 4, 2023, 7:06 AM IST

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 900 ത്തോളം പേര്‍ക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബാലസോറില്‍വച്ച് വെള്ളി രാത്രിയാണ് ഷാലിമാര്‍-ചെന്നൈ കൊറോമണ്ടല്‍ എക്‌സ്പ്രസും യശ്വന്തറില്‍നിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചത്.

ഒഡീഷയില്‍ ട്രെയിനപകടമുണ്ടായ സ്ഥലം നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. എയര്‍ഫോഴ്സ് വിമാനത്തില്‍ ബാലസോര്‍ ജില്ലയിലെ ഭാഹങ്ക ബസാറിലെത്തിയ മോദി പിന്നീട് അകടം നടന്ന സ്ഥലത്തേക്ക് വരികയായിരുന്നു.

ബാലസോറിലെ ട്രെയിന്‍ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, അശ്വിനിവൈഷ്ണവും ദുരന്തനിവാരണ സംഘത്തിലെ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിശദീകരിച്ചു. വേദനാജനകമായ സംഭവമാണ്. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചചെയ്യില്ല. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. അപകടത്തില്‍ പരിക്കേറ്റവരെ  പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 7 മണിയോടെ ബാലസോര്‍ ജില്ലയിലെ ബഗനഗ ബസാര്‍ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പാളം തെറ്റിയ ഷാലിമാര്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് സമീപത്തെ ട്രാക്കിലൂടെ വന്ന ഹൗറ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

Other News