പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ രണ്ടുമാസം കഴിഞ്ഞിട്ടും കേസെടുത്തില്ല; പിതാവ് ജീവനൊടുക്കി


JUNE 6, 2023, 6:56 AM IST

ലഖ്‌നൊ: യുപിയില്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് ജീവനൊടുക്കി. പെണ്‍കുട്ടി പീഡനത്തിനിരയി മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ വൈകിയതാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാര്‍. യുപി ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം

രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവം മകള്‍ മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഇതില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് ഗ്രാമവാസികളുടെ ആരോപണം.

അതേസമയം സംഭവത്തില്‍ ജലൗണ്‍ എഎസ്പി അസീം ചൗധരി അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസീം ചൗധരി വ്യക്തമാക്കി.

Other News