പ്രസാദ് ഭാരതി പിടിഐയുടെ ബന്ധം അവസാനിപ്പിച്ചു; ആഭ്യന്തര വാര്‍ത്താ ഏജന്‍സികളില്‍ നിന്ന് ലേലം ക്ഷണിക്കും


OCTOBER 17, 2020, 7:15 AM IST

ന്യൂഡല്‍ഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്വതന്ത്രമായ വാര്‍ത്താ വിതരണരീതിയില്‍ കുറച്ചുകാലമായി അസന്തുഷ്ടി പ്രകടിപ്പിച്ച സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസാര്‍ ഭാരതി ഒടുവില്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കി വാര്‍ത്താ ഏജന്‍സിക്ക് കത്തെഴുതി.

ഒക്ടോബര്‍ 15 ന് അയച്ച കത്തില്‍  ''എല്ലാ ആഭ്യന്തര വാര്‍ത്താ ഏജന്‍സികളില്‍ നിന്നും ഇംഗ്ലീഷ് ടെക്സ്റ്റിലേക്കും അനുബന്ധ മള്‍ട്ടിമീഡിയ സേവനങ്ങളിലേക്കും ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനായി പുതിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്ന് പ്രസാര്‍ ഭാരതി പിടിഐയെ അറിയിച്ചു,

പ്രസാര്‍ ഭാരതി ന്യൂസ് സര്‍വീസസ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മേധാവി സമീര്‍ കുമാര്‍ ഒപ്പിട്ട കത്തില്‍ ''പ്രസാര്‍ ഭാരതി അറിയിച്ചുകഴിഞ്ഞാല്‍ പിടിഐയും ഇതില്‍ പങ്കെടുക്കാം'' എന്ന് കൂട്ടിച്ചേര്‍ത്തു.

പബ്ലിക് ബ്രോഡ്കാസ്റ്റര്‍ അതിന്റെ വാര്‍ത്താ സബ്സ്‌ക്രിപ്ഷനായി പ്രതിവര്‍ഷം 6.85 കോടി രൂപ പി.ടി.ഐ ക്ക് നല്‍കിയിരുന്നു.

ലഡാക്ക് വിഷയത്തില്‍ പിടിഐ നല്‍കിയ വാര്‍ത്തകളെയും നിലപാടിനെയും ഈ വര്‍ഷം ജൂണില്‍ പ്രസാര്‍ ഭാരതിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അപലപിക്കുകയും ദേശീയ വിരുദ്ധ കവറേജ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Other News