മമതയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമവുമായി പ്രശാന്ത് കിഷോര്‍


NOVEMBER 26, 2021, 10:27 AM IST

ന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍-മമത ബാനര്‍ജി സഖ്യം മെനയുന്ന തന്ത്രങ്ങള്‍ ദേശീയ രാഷ്ട്രിയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്‍ നിരയിലെത്തിക്കുമോ എന്നതാണ് മാധ്യമങ്ങളും രാഷ്ട്രീയ ഉപശാലകളും ഇപ്പോള്‍ ചൂടോടെ ചര്‍ച്ച ചെയ്യുന്നത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജിയുടെ പ്രചാരണം മികച്ച വിജയത്തിലേക്ക് നയിച്ച പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ മമതയെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഒരു വലിയ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത്.

മമതാ ബാനര്‍ജിയുടെ വലിയ വിജയത്തിന് ശേഷം താന്‍ ഈ ഇടം ഉപേക്ഷിക്കുമെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ - തൃണമൂല്‍ നേതാവുമായി നല്ല രീതിയില്‍ ഇടപഴകുകയും അവരുടെ 'രാഷ്ട്രീയ സഹായി' ആയി സ്വയം കണക്കാക്കുകയുമാണ്.

'മമതയോടൊപ്പം പ്രവര്‍ത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു. നിര്‍ദ്ദേശങ്ങള്‍ അവര്‍ അങ്ങേയറ്റം സ്വീകരിക്കുന്നു, ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ട്,' തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം പറഞ്ഞു.

ബാനര്‍ജി ദേശീയ പ്രതിപക്ഷത്തിന്റെ മുഖമായി മാറുമെന്നാണ് പലരും വിശ്വസിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ കൂടി അനുകൂലമായതോടെ ഈ സ്ഥാനം കൂടുതല്‍ ഉറപ്പുള്ളതായി. അവിടെ അവര്‍ ബിജെപിയുടെ ശക്തമായ തിരഞ്ഞെടുപ്പ് വെല്ലുവിളികളെയാണ് തകര്‍ത്ത് വീണ്ടും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസിനെ വിജയശക്തിയായി മാറ്റുന്നതിന് മമത ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മേഘാലയയിലെ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവങ്ങള്‍ മേഘാലയയും വടക്കുകിഴക്കിന്റെ ബാക്കി ഭാഗങ്ങളും അവരുടെ പട്ടികയില്‍ ഉണ്ടെന്നു തന്നെയാണ്.

ബുധനാഴ്ച വൈകുന്നേരം പ്രശാന്ത് കിഷോറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയോടെയാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ നേതൃത്വത്തില്‍ മേഘാലയയില്‍ മമത ബാനര്‍ജിയുടെ അഭൂതപൂര്‍വമായ അട്ടിമറി ആരംഭിച്ചത്.  

ദൃഢമായ സൗഹൃദ ബന്ധമുള്ള പ്രശാന്ത് കിഷോറുമായി കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയ വിവരം സാംഗ്മ നേരത്തെ പത്രസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു.

കോണ്‍ഗ്രസിന്റെ  സംസ്ഥാന ഘടകത്തിന്റെ തലവനായി വിന്‍സെന്റ് പാലായെ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചതെന്ന് സാംഗ്മ പറഞ്ഞു.2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൃണമൂല്‍ കോണ്‍ഗ്രസിനെ സജ്ജരാക്കാന്‍ കിഷോറിന്റെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി ടീം മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഏറ്റവും പുതിയ സംസ്ഥാനമാണ് മേഘാലയ. അസം, ഗോവ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലും കോണ്‍ഗ്രസിനെ പിളര്‍ത്തി ചുവടുറപ്പിക്കാനുള്ള തൃണമൂലിന്റെ നീക്കം ശക്തമാണ്.

ഗോവയിലെ ലൂയിസിഞ്ഞോ ഫലീറോ, ഹരിയാനയില്‍ രാഹുല്‍ മുന്‍ ഗാന്ധിയുടെ സഹായി അശോക് തന്‍വര്‍, ബീഹാറിലെ മുന്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് പവന്‍ വര്‍മ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും തൃണമൂലിനൊപ്പം ചേരാമെന്ന് കഴിഞ്ഞദിവസം മമത ഡല്‍ഹിയില്‍ മമത ബാനര്‍ജി തുറന്ന ക്ഷണമയച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ മമത പറഞ്ഞത് എപ്പോളും അതിന്റെ ആവശ്യമില്ലെ എന്നാണ്.

നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനായി അദ്ദേഹം മുന്നോട്ടുവെച്ച ഉപാധികളോട് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുകൂല നിലപാട് എടുക്കാത്തിനെ തുടര്‍ന്നാണ് അത്തരം ചര്‍ച്ചകള്‍ തണുത്തത്. ഒക്ടോബറില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ അവസാന വിമര്‍ശനത്തില്‍ ബി.ജെ.പി എങ്ങോട്ടും പോകുന്നില്ലെന്നും അവര്‍ ജയിച്ചാലും തോറ്റാലും 'ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തില്‍ തന്നെ തുടരുമെന്നും പറഞ്ഞിരുന്നു.

Other News