മണിപ്പൂര്‍ കലാപ വീഡിയോ പങ്കുവച്ചതിന് കേസ്: വൈദികന്‍ തൂങ്ങിമരിച്ചു


SEPTEMBER 17, 2023, 8:25 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ സീറോ മലബാര്‍ സഭാ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്.

 മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതിന് മദ്ധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. പിന്നാലെ കനത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായാണ് വിവരം.

കഴിഞ്ഞ മാസമാണ് വാട്ട്സാപ്പ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം. പിന്നാലെ 13-ാം തീയതി വൈദികനെ കാണാതായി.

 പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി സാഗറിലെ ബിഷപ്പ് ഹൗസിലെത്തിയതിന് പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്

Other News