ഹൗഡി മോഡിക്കുശേഷവും എച്ച്1ബി വിസ നിഷേധം; നിശിത വിമർശനവുമായി പ്രിയങ്ക


NOVEMBER 7, 2019, 9:34 PM IST

ന്യൂഡൽഹി:ഇന്ത്യന്‍ ഐ ടി കമ്പനികള്‍ക്ക് അമേരിക്ക എച്ച്1ബി വിസ നിഷേധിച്ചതില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ നിശിതമായി വിമർശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആരുടെ ക്ഷേമമാണ് ബി ജെ പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് എച്ച്1ബി വിസ നിഷേധിക്കുന്ന നടപടി വര്‍ധിപ്പിക്കുകയാണ് അമേരിക്ക ചെയ്തതെന്നു പ്രിയങ്ക ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. സേവനമേഖല നിലംപരിശായി. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പൊതുജനങ്ങള്‍ വലിയ തകര്‍ച്ചയെ നേരിടുന്നത് ഭരണകൂടം ഗൗരവമായി കാണുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണ്ടെത്തിയത്. 2019ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയതെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യു എസ് സി ഐ എസ്) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2015ല്‍ ഇതേകാലയളവിൽ, ഇത് വെറും ആറു ശതമാനമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വിസ അപേക്ഷകളാണ് കൂടുതല്‍ തള്ളുന്നത്.യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിടുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് കണക്കുകള്‍.


भाजपा सरकार से ये सवाल तो सबको पूछना चाहिए कि उसके कार्यकाल में किसकी भलाई हो रही है।

प्रधानमंत्री जी ने अमेरिका जाकर अपनी ‘हाउडी मोदी’ तो कर आए लेकिन अमेरिका ने वहाँ काम करने की इच्छा रखने वाले भारतीय लोगों के एच-1बी वीजा ख़ारिज करने में बढ़ोत्तरी कर दी।Other News