സാക്കിര്‍ നായികിനെ ലോകകപ്പിന് ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍


NOVEMBER 23, 2022, 6:12 PM IST

ദോഹ: ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇക്കാര്യം ഖത്തര്‍ ഇന്ത്യയെ നയതന്ത്രതലത്തില്‍ അറിയിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചെന്നത് വ്യാജപ്രചരണം മാത്രമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. 

ലോകകപ്പിനിടെ സാക്കിര്‍ നായിക്ക് സ്വകാര്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നും ഖത്തര്‍ വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കാന്‍ മൂന്നാമതൊരു രാജ്യം സാക്കിര്‍ നായിക്ക് വിഷയം എടുത്തിട്ടതാകാമെന്ന വിശദീകരണവും ഖത്തര്‍ നല്‍കുന്നു. 

Other News