പോപ്‌കോണ്‍ കൊറിച്ച് സിനിമ കാണുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ; പ്രശംസയുമായി അനുഭാവികള്‍,ആക്ഷേപവും ശക്തം


JULY 5, 2019, 11:35 PM IST

ന്യൂഡല്‍ഹി: പ്രസിഡന്റ് പദവി വിട്ടയുടന്‍ തലസ്ഥാനത്തെ ഒരു തീയേറ്ററില്‍ ആര്‍ട്ടിക്കില്‍ 16 എന്ന സിനിമ കാണുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ വൈറലായി. മലയാളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രമുഖമാധ്യമമുള്‍പ്പടെ ഈ വീഡിയോ ആഘോഷമാക്കിയപ്പോള്‍ നിരവധി പേര്‍ പ്രശംസയുമായി രംഗത്തെത്തി.രാഹുല്‍ഗാന്ധി സാധാരണക്കാരില്‍ സാധാരണക്കാരനാണെന്നും അദ്ദേഹമായിരുന്നു ഇന്ത്യ ഭരിക്കാന്‍ യോഗ്യനായ വ്യക്തിയെന്നും ചിലര്‍ പറയുമ്പോള്‍ ഇങ്ങിനെയൊരാളാകണം നേതാവ് എന്ന് പ്രശംസിക്കുകയും ചെയ്യുന്നുണ്ട് മറ്റുചിലര്‍.

 എന്നാല്‍ വീണ്ടും പ്രസിഡന്റ് പദവിയിലേയ്‌ക്കെത്തുന്നതു വരെ സാധാരണക്കാരിലൊരാളാണെന്ന് തോന്നിപ്പിക്കാനായി കോണ്‍ഗ്രസ് നടത്തിയ നാടകമാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.  രാഹുല്‍ഗാന്ധിയെ സാധാരണക്കാരിലൊരാളായി പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന്റെ ടീമംഗങ്ങളില്‍ ആരെങ്കിലു തന്നെയായിരിക്കും വീഡിയോ പിടിച്ചതെന്നും കമന്റ് പറയുന്നു. അതിനുശേഷം കാണികളിലൊരാള്‍ പിടിച്ചതായി സ്ഥാപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ ഇത്  പ്രചരിപ്പിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. രാഹുല്‍ഗാന്ധിയുടെ ഇത്തരം നാടകങ്ങള്‍ പലകുറി തങ്ങള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. എന്തെല്ലാം കാണണം എന്ന്  ദീര്‍ഘനിശ്വാസം വിടുന്നവരുമുണ്ട് കമന്റ് ബോക്‌സില്‍.   

ജാതിവ്യവസ്ഥയെക്കുറിച്ചു പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 15ല്‍ ആയുഷ്മാന്‍ ഖുരാനയാണ് നായകന്‍. അനുഭവ് സിന്‍ഹയാണ് സംവിധായകന്‍.

Other News