വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന നിയമഭേദഗതിയ്ക്ക് രാജ്യസഭയുടെ അംഗീകാരം


AUGUST 2, 2019, 3:11 PM IST

ന്യൂഡല്‍ഹി: വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന തരത്തില്‍ യുഎപിഎ മാറ്റാനുള്ള ഭേദഗതി രാജ്യസഭയില്‍ പാസ്സായി. 42 നെതിരെ 147 വോട്ടുകള്‍ക്കാണ് ഭേദഗതി രാജ്യസഭ പാസ്സാക്കിയത്. ഭീകരസംഘടനകള്‍ പിടികൂടപ്പെടുമ്പോള്‍ നിലവിലെ സംഘടന പിരിച്ചുവിടകയും വേറെ സംഘടന രൂപീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വ്യക്തികളെ തന്നെ ഭീകരവാദികളാക്കി പ്രഖ്യാപിക്കുന്നതെന്ന് ഭേദഗതി അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

നേരത്തെ യുപിഎ അധികാരത്തിലിരുന്ന സമയത്ത് യു.എ.പി.എ നിയമത്തില്‍ നടത്തിയ ഭേദഗതിയെ തങ്ങള്‍ അനുകൂലിച്ചിരുന്നുവെന്ന് അമിത് ഷാ അനുസ്മരിച്ചു.ലോക്‌സഭയില്‍ പാസ്സായ ഭേദഗതി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.

അതേസമയം ഭേദഗതി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി.'വ്യക്തികളെ ഭീകരന്മാരായി മുദ്രകുത്താനും ദുരുപയോഗം ചെയ്യാനും സാധ്യതയുള്ളതാണു ബില്ല്. ന്യൂപക്ഷങ്ങളുടെയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനങ്ങളുടെയും ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിത്.' പ്രതിപക്ഷം  ആരോപിച്ചു.

Other News