നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നഗ്നനാക്കി തെരുവിലൂടെ നടത്തി


DECEMBER 2, 2019, 12:25 PM IST

നാഗ്പൂര്‍: നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി. മുപ്പത്തഞ്ച് വയസ്സുള്ള ജവഹര്‍ വൈദ്യ എന്ന യുവാവിനെയാണ് പ്രദേശവാസികള്‍ മര്‍ദ്ദിച്ച് കൈകള്‍ കൂട്ടിക്കെട്ടി തെരുവിലൂടെ നടത്തിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടിനുളളില്‍ വെച്ചായിരുന്നു യുവാവിന്റെ പീഡനശ്രമം. പിന്നീട് ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തിലെ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയാണ് ജവഹര്‍ വൈദ്യ.

'പണം വാങ്ങാനായി എല്ലാ ദിവസവും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഞായറാഴ്ച ഇയാള്‍ പണം വാങ്ങാനായി എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ആ സമയത്താണ് ഇയാള്‍ കുട്ടിയെ  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഭാഗ്യവശാല്‍ ആ സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ തിരിച്ചെത്തി. അവരാണ് അയല്‍ക്കാരെ വിളിച്ചു കൂട്ടിയത്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Other News