റഷ്യൻ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യയിൽ അനുമതി 


OCTOBER 18, 2020, 12:57 AM IST

ന്യൂ ഡൽഹി: റഷ്യ വികസിപ്പിക്കുന്ന കൊറോണ വാക്‌സിനായ സ്പുട്നിക് -5 മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യ അനുമതി നൽകി. ഡി. സി. ജി. ഐ. (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) ആണ് പരീക്ഷണത്തിന് അനുമതി നൽകിയത്. മനുഷ്യരിൽ രണ്ടും മൂന്നും ഘട്ടം പരീക്ഷണം നടത്താനാണ് അനുമതി. ഇതിന്റെ ആദ്യത്തെ ഘട്ടം ഇന്ത്യയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 

ഡോ. റെഡ്ഡീസ് ലാബ് ആണ് ഇന്ത്യയിലെ സ്പുട്നിക് -5 വാക്സിൻ പരീക്ഷണം ഏകോപിപ്പിക്കുന്നത്‌. റഷ്യയിലും യു.എ.ഇ. യിലും വാക്സിൻ പരീക്ഷണം തുടരുകയാണ്. 

പ്രധാനമന്ത്രി കോവിഡ്‌ സാഹചര്യവും വാക്സിൻ പരീക്ഷണ നിലയും വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയും വിദഗ്ധ സംഘവും ചേർന്ന യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. 

ആഗോള സമൂഹത്തെ മനസ്സിൽ കണ്ടുകൊണ്ട് ആയിരിക്കണം രാജ്യത്തെ വാക്സിൻ നിർമ്മാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അയൽ രാജ്യങ്ങൾ മാത്രമല്ല എല്ലാ രാഷ്ട്രങ്ങളെയും സഹായിക്കാൻ സജ്ജരായിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Other News