ബുക്കര്‍ പ്രൈസ് അന്തിമ പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും


SEPTEMBER 4, 2019, 2:52 PM IST

ലോകപ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. 'ക്യൂയി ചോട്ടേ' എന്ന കൃതിയാണ് അദ്ദേഹത്തിന് അംഗീകാരമായത്.

റുഷ്ദിയെ കൂടാതെ മാര്‍ഗരറ്റ് ആറ്റ് വുഡ് (ദ ടെസ്റ്റമെന്റ്സ്), ലൂസി എല്‍മാന്‍ (ഡക്സ്, ന്യൂബെറി പോര്‍ട്ട്), ബെര്‍നാര്‍ഡൈന്‍ എവരിസ്റ്റോ (ഗോള്‍ വിമന്‍ അതര്‍), എലിഫ് ഷഫാക്ക് (ടെന്‍ മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്) എന്നിവരുടെ കൃതികളും അന്തിമ പട്ടികയില്‍ ഇടം നേടി.നേരത്തേ സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന കൃതിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 1981ലായിരുന്നു അത്. വരുന്ന ഒക്ടോബര്‍ പതിനാലിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഹിത്യകാരന്മാര്‍ക്ക് 2,500 പൗണ്ടും പുരസ്‌കാര ജേതാവിന് 50,000 പൗണ്ടുമാണ് സമ്മാനത്തുക ലഭിക്കുക.

Other News