കോണ്‍ഗ്രസ് രക്ഷിക്കാൻ 20 നിര്‍ദേശങ്ങളുമായി പിത്രോഡ;കോര്‍പറേറ്റ് മാതൃക സ്വീകരിക്കണം


AUGUST 3, 2019, 1:51 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ നേതൃത്വത്തിന്​ മുമ്പിൽ വ്യത്യസ്‌തമായ 20 നിര്‍ദേശങ്ങളുമായി സാം പിത്രോഡ. കോണ്‍ഗ്രസ്​ സംഘടനാസംവിധാനം പൂര്‍ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നതാണ് ഇതില്‍ പ്രധാനം. മിഷന്‍ 2020‍ എന്ന പേരിലുള്ള നിര്‍ദേശങ്ങളില്‍ പലതും വിചിത്രമാണ്​.

പാര്‍ട്ടിയെ പൂര്‍ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റുകയും അതില്‍ എച്ച്‌  ആര്‍ വിഭാഗം​, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിവ ഉണ്ടായിരിക്കുകയും വേണമെന്നും നിര്‍ദേശിക്കുന്നു. പ്രവര്‍ത്തക സമിതിയോട് ചേര്‍ന്ന് പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ള 10 അംഗ സമിതി രൂപീകരിക്കണമെന്നും ചുമതലാ ബോധം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി പദവി ഉള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിശ്ചയിക്കുകയും റേറ്റിങ് സംവിധാനം കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്​.

സാങ്കേതികവിദ്യ വഴി സോഷ്യല്‍ മീഡിയയെയും ഡാറ്റാ അനലറ്റിക്‌സ്  വിഭാഗത്തെയും ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ നിയന്ത്രിക്കണം, എ ഐ സി സിയിലും പി സി സിയിലും ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ വേണം എന്നീ നിര്‍ദേശങ്ങളും പിത്രോഡ മുന്നോട്ടുവെക്കുന്നു. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ഉടന്‍ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോഡ പാര്‍ട്ടിക്ക്​ മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

Other News