ഉത്തര്‍പ്രദേശില്‍ സമാജ്‌വാദിയും ആം ആദ്മിയും സഖ്യമായേക്കും


NOVEMBER 24, 2021, 7:14 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായേക്കും. 2022ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് പിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചതായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എം പി സഞ്ജയ് സിംഗ് അറിയിച്ചു. 

ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്നും  അഖിലേഷ് നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും തങ്ങള്‍ സംസാരിച്ചതായും സഞ്ജയ് സിംഗ് പറഞ്ഞു. 

ഉത്തര്‍പ്രദേശിന്റെ ചുമതല പാര്‍ട്ടിയില്‍ സഞ്ജയ് സിംഗിനാണ്. എസ് പി തലവന്‍ മുലായം സിംഗ് യാദവുമായും സഞ്ജയ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ആര്‍ എല്‍ ഡി, എസ് ബി എസ് പി, ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായി എസ് പി നടത്തുന്ന സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

Other News