സാമന്ത് ഗോയലിനെ റോ തലവനായി നിയമിച്ചു


JUNE 26, 2019, 2:14 PM IST

ന്യൂഡല്‍ഹി:  രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്ത് അഴിച്ചു പണിയുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയായ 'റോ' തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാറിനെ പുതിയ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായും നിയമിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി  ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സാമന്ത് ഗോയല്‍.

2016 ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിലും റോ ഉദ്യോഗസ്ഥനായിരുന്ന സാമന്ത് ഗോയല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ആളാണ് പുതിയ ഇന്റലിജന്‍സ് ബ്യൂറോ മേധാവി. ഇന്റലിജന്‍സ് ബ്യൂറോയില്‍ കാശ്മീരിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഡയറക്ടറായിരുന്നു അരവിന്ദ് കുമാര്‍. ഇരുവരും 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സാമന്ത് ഗോയല്‍ പഞ്ചാബ് കേഡറില്‍ നിന്നും അരവിന്ദ് കുമാര്‍ അസം കേഡറില്‍ നിന്നുമുള്ള ഉദ്യേഗസ്ഥരാണ്.


Other News