കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് യെഡ്യൂരപ്പ


MAY 27, 2019, 4:16 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടതിനാല്‍ ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അദ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെഡ്യൂരപ്പ.


ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറാണെന്നും യെഡ്യൂരപ്പ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കില്ല. സഖ്യസര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതിലധികം എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട്.


അവര്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കും. ബിജെപി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 170-175 സീറ്റുകളില്‍ ബിജെപി വിജയിക്കും. ലോക്സഭയിലേക്ക് ചരിത്ര വിജയം നേടിയ ബിജെപി നിയമസഭയിലേക്കും ആ വിജയം ആവര്‍ത്തിക്കും.

Other News