രണ്ടാം മോഡി മന്ത്രി സഭയുടെ സത്യ പ്രതിജ്ഞ മെയ് 30 വൈകിട്ട് ഏഴരയ്ക്ക്


MAY 26, 2019, 6:55 PM IST

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ മെയ് 30-ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും.മോഡിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് റാംനാഥ് കോവിന്ദ് നിയമിച്ചിരുന്നു.അതിനിടെ 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആദ്യവാരത്തില്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 15, 16 തീയതികളിലാകും സമ്മേളനം തുടങ്ങുക.സത്യ പ്രജിജ്ഞയ്ക്കുമുമ്പായി തനിക്ക് വീണ്ടംു ലന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തും.കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ 5,22,116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടത്.

Other News