ശരവണഭവന്റെ ഉടമ പി രാജഗോപാല്‍ അന്തരിച്ചു; ജയില്‍ വാസത്തിനിടെയുണ്ടായ ഹൃദയാഘാതം ജീവനെടുത്തു


JULY 18, 2019, 4:12 PM IST

ചെന്നൈ: കൊലപാതക കേസില്‍ ജയില്‍സിക്ഷ അനുഭവിക്കുന്നതിനിടെ പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖലയായ ശരവണഭവന്റെ ഉടമ പി രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജഗോപാല്‍ തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ കൊലപാതകത്തെ തുടര്‍ന്നാണ് ജയിലിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു ജ്യോത്സ്യന്റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനായിരുന്നു രാജഗോപാല്‍ ശ്രമിച്ചത്.എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും ജീവജ്യോതിയെ ശല്യം ചെയ്ത രാജഗോപാല്‍ ഇവരുടെ ഭര്‍ത്താവ് ശാന്തകുമാറിനെ രാജഗോപാല്‍ നിരന്തരം ഭീഷണിപ്പെടുത്തുക്കയും ചെയ്തിരുന്നു.ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടൈക്കനാലില്‍വച്ചാണ് ശാന്തകുമാറിനെ രാജഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ഐശ്വര്യങ്ങളുണ്ടാകുമെന്ന ജ്യോത്സ്യന്റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Other News