മ്യൂച്ചല്‍ ഫണ്ട്​ വ്യവസായത്തിന്​ മുന്നറിയിപ്പുമായി സെബി ചെയര്‍മാന്‍


AUGUST 29, 2019, 1:52 AM IST

മുംബൈ: മ്യൂച്ചല്‍ ഫണ്ട്​ കമ്പനികള്‍ നിക്ഷേപം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന്​ സെബി ചെയര്‍മാന്‍ അജയ്​ ത്യാഗി. കുറഞ്ഞ കാലയളവില്‍ മികച്ച റി​ട്ടേണ്‍ ലഭിക്കാനായി നഷ്​ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നത്​ മ്യൂച്ചല്‍ ഫണ്ട്​ കമ്പനികള്‍ ഒഴിവാക്കണമെന്ന്​ അജിത്​ ത്യാഗി ആവശ്യപ്പെട്ടു.

മ്യൂച്ചല്‍ ഫണ്ട്​ ശരിയാണെന്നാണ്​ നമ്മുടെ ടാഗ്​ലൈന്‍. നിക്ഷേപകര്‍ക്ക്​ മ്യൂച്ചല്‍ ഫണ്ടുകളില്‍ വിശ്വാസമുണ്ട്​. വര്‍ഷങ്ങള്‍ കൊണ്ടാണ്​ ഈ വിശ്വാസം ആര്‍ജിച്ചെടുത്തത്​. ഒരു സംഭവം മതി അതില്ലാതാകാനെന്നും ത്യാഗി വ്യക്​തമാക്കി.

വായ്​പ നല്‍കുന്നതും നിക്ഷേപം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന്​ മ്യൂച്ചല്‍ ഫണ്ട്​ കമ്പനികള്‍ മനസിലാക്കണം. സുരക്ഷയും റി​ട്ടേണും നോക്കി മാത്രമേ മ്യൂച്ചല്‍ ഫണ്ട്​ കമ്പനികള്‍ നിക്ഷേം നടത്താവുവെന്ന്​ അജിത്​ ത്യാഗി പറഞ്ഞു. ആംഫി സംഘടിപ്പിച്ച പരിപാടിയിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Other News